മാധവശേരിയിൽ പതിനഞ്ചു നോമ്പ് ആചരണം പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോളിൽ

മാധവശേരി : ജൂലൈ 31 മുതൽ ഓഗ്സ്റ്റ 15 വരെയുള്ള തീയതികളിൽ മാധവശേരി സെന്റ് തേവോദോറോസ് ഓർത്തഡോൿസ് ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വി. ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും പതിനഞ്ചു നോമ്പ് ആചാരണവും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും നടത്തപ്പെടുക. ആരംഭംമുതൽ അവസാനംവരെയും പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പരിസരമലിനീകരണമോ പ്രകൃതി മലിനപ്പെടുത്തലോ ഒരുതരത്തിലും ഉണ്ടാകാത്ത രീതിയിൽ ആണ് പെരുന്നാൾ ക്രമീകരിക്കുന്നത്.

പ്ലാസ്റ്റിക് പേനകളും, പ്ലാസ്റ്റിക് ഫ്ളക്സുകളും,പ്ലാസ്റ്റിക് പ്ലേറ്റുകളും പരിപൂർണ്ണമായി ഒഴിവാക്കി പകരം പേപ്പറുകളിൽ നിർമിച്ച പേനകളും, തുണിയിൽ നിർമ്മിച്ച ബാനറും,പാള പ്ലേറ്ററുകളും ആയിരിക്കും പെരുന്നാളിൽ ഉപയോഗിക്കുക.