മൂന്നാം ഇന്റോ-ബഹറിന്‍ കുടുംബ സംഗമം 2018 ആഗസ്റ്റ് 11 ന്‌ പരുമലയില്‍

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തിലെ മാ​‍ത്യദേവാലയലായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്രത്വത്തില്‍ നടത്തുന്ന ഇന്റോ-ബഹറിന്‍ കുടുംബ സംഗമം ആഗസ്റ്റ് 11 ന്‌ രാവിലെ വിശുദ്ധ കുര്‍ബ്ബാനയോട് കൂടി പരുമലയില്‍വച്ച് നടത്തുന്നു. ഇടവകയില്‍ നിന്ന്‍ പ്രാവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വന്നവരേയും അവധിക്ക് എത്തിയിരിക്കുന്നവരെയും ഒരുമിച്ച് ചേര്‍ത്ത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന മൂന്നാമത്തെ കുടുംബ സംഗമം ആണ്‌ ഇപ്പോള്‍ നടക്കുന്നത്.
കത്തീഡ്രലിന്റെ ഡയമന്റ് ജൂബിലി (60 വര്‍ഷം) വേളയില്‍ നടക്കുന്ന ഈ കുടുംബ സംഗമത്തിന്‌ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, ബോംബേ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സാമൂഹിക മത രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുമെന്നു ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ അറിയിച്ചു.