മാര്‍ തേവോദോസിയോസ് ബഥാനിയ എക്സലന്‍സി അവാര്‍ഡ് ഫാ ഡേവിസ് ചിറമേലിന്


റാന്നി: കര്‍മ്മമേഖലകളില്‍ മികച്ച സേവനം കാഴ്ച വയ്ക്കുന്നവര്‍ക്കു വേണ്ടി ബഥനി സ്ഥാപകന്‍ അലക്സിയോസ് മാര്‍ തേവോദോസിയോസിന്‍റെ നാമധേയത്തില്‍ ബഥനി ആശ്രമം ക്രമീകരിച്ചിരിക്കുന്ന മാര്‍ തേവോദോസിയോസ് ബഥാനിയ എക്സലന്‍സി അവാര്‍ഡിനായി കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ഫാ. ഡേവിസ് ചിറമേലിനെ തിരഞ്ഞെടുത്തു.

മുന്‍ വര്‍ഷങ്ങളില്‍ എക്യുമെനിക്കല്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഫാ. ഡോ. കെ. എം. ജോര്‍ജ്ജും സാമൂഹിക സേവനരംഗത്തെ സംഭാവനയ്ക്ക് കെ. ഐ. ഫിലിപ്പ് റമ്പാനും വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. കെ. എസ്. രാധാകൃഷ്ണനും ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ക്ക് ഡോ. വി. പി. ഗംഗാധരനും, വൈദ്യസേവന രംഗത്തെ സംഭാവനയ്ക്ക് ഉമാ പ്രേമനും, സഭാ-സാമൂഹിക-മതേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായും, ആതുരസേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സിസ്റ്റര്‍ സൂസനും അവാര്‍ഡിന് അര്‍ഹരായി.

25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് ഓഗസ്റ്റ്ڋ6-ന് പെരുനാട് ബഥനി ആശ്രമത്തില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ പ. കാതോലിക്കാ ബാവാ നല്കും.