‘മരുഭൂമിയിലെ നീരുറവ’ കൂടിവരവ് ഓഗസ്റ്റ് 4-ന്

gettogether advt 1 2018-1

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ജീവിതത്തിലെ സുപ്രധാന ദൗത്യമായിരുന്നു സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ (മരുഭൂമിയിലെ നീരുറവ). ‘മരുഭൂമിയിലെ നീരുറവ’യുടെ ഈ വര്‍ഷത്തെ വാര്‍ഷിക ഒത്തുചേരല്‍ ഓഗസ്റ്റ് നാലിന് രാവിലെ 9:30 മുതല്‍ തിരുവല്ല ബഥനി അരമന ബേസില്‍ സെന്‍ററില്‍ വെച്ച് നടത്തുന്നു.
ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്നീ മെത്രാപ്പോലീത്താമാരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ പൊതുസമ്മേളനം, സ്റ്റോക്കില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരും തിരികെപോന്നവരുമായ നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളെ പരിചയപ്പെടല്‍, സ്കൂള്‍ /ബോര്‍ഡ്/ യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സമര്‍ത്ഥരെ അനുമോദിക്കല്‍ എന്നിവ നടക്കും.