പെരുമഴയിൽ ഹൈന്ദവകുടുംബത്തിന് മൃതദേഹം വയ്ക്കാൻ ഇടം നൽകി കടുവാക്കുളം ദൈവാലയം

കോ​ട്ട​യം: ക​ലി​തു​ള്ളി പെ​യ്തി​റ​ങ്ങി​യ പെ​രു​മ​ഴ​യി​ൽ ന​ട്ടം​തി​രി​ഞ്ഞ ഒ​രു ഹൈ​ന്ദ​വ കു​ടും​ബ​ത്തി​നു മേ​ൽ കാ​രു​ണ്യ​മ​ഴ ചൊ​രി​ഞ്ഞ് ഒ​രു ക​ത്തോ​ലി​ക്ക ദേ​വാ​ല​യം. പെ​രു​മ​ഴ​യ്ക്കും പ്ര​ള​യ​ത്തി​നും മീ​തെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ന​ല്ല കാ​ഴ്ച​യൊ​രു​ക്കി​യ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ കോ​ട്ട​യം ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യാ​ണ്. ഹൃ​ദ്രോ​ഗം​മൂ​ലം മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​ൻ വെ​ള്ള​ക്കെ​ട്ടും മ​റ്റ് അ​സൗ​ക​ര്യ​ങ്ങ​ളും ത​ട​സ​മാ​യ​തോ​ടെ​യാ​ണ് വാ​ട​കവീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബം വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യ​ത്.

പാ​റ​യ്ക്ക​ൽ ക​ട​വി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തോ​ട്ടു​ങ്ക​ൽ കെ.​ജി.​ രാ​ജു(59)​വി​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​നാ​ണ് ഇ​ടം​കി​ട്ടാ​തി​രു​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ദ്ദേ​ഹ​വും കു​ടും​ബ​വും കു​റെ​ക്കാ​ല​മാ​യി മ​റി​യ​പ്പ​ള്ളി, കൊ​ല്ലാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ പ​ലയിട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​രി​ട​ത്തും സൗ​ക​ര്യം ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​നി മാ​മ​ൻ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ.​ വി​വേ​ക് ക​ള​രി​ത്ത​റ​ എംസിബിഎസിനെ വി​വ​രം അ​റി​യി​ച്ചു. അ​ദ്ദേ​ഹം കൈ​ക്കാ​രന്മാ​രു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പ​ള്ളി പ​രീ​ഷ് ഹാ​ളി​നു മു​ന്നി​ൽ ഇ​ട​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ച ആം​ബു​ല​ൻ​സ് പ​ള്ളി​പ്പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ൾ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ബ​ന്ധു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും കാ​ത്തു​നി​ന്നി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി കൊ​ല്ലാ​ട് വ​ഴി വി​വ​രം അ​റി​ഞ്ഞ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും സ്ഥ​ല​ത്തെ​ത്തി. ഒ​രു ഹൈ​ന്ദ​വ​സ​ഹോ​ദ​ര​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​ൻ ഇ​ടംന​ൽ​കി​യ ക​ടു​വാ​ക്കു​ളം പ​ള്ളി വി​കാ​രി​യെ​യും പ​ള്ളി​ക്ക​മ്മി​റ്റി​യെ​യും അ​ദ്ദേ​ഹം ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു.പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ബു ജോണിന്‍റെ ശി​പാ​ർ​ശ​യി​ൽ മു​ട്ട​ന്പ​ലം വൈ​ദ്യു​ത​ശ്മ​ശാ​ന​ത്തി​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.