കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമം
Kuwait Family Meet 2018
Gepostet von Joice Thottackad am Mittwoch, 11. Juli 2018
Kuwait Family Meet at Pathamuttam
Gepostet von Joice Thottackad am Dienstag, 10. Juli 2018
Gepostet von GregorianTV am Montag, 9. Juli 2018
പ. കാതോലിക്കാ ബാവാ ഉത്ഘാടനം നിർവ്വഹിച്ചു
കുവൈറ്റ് : കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമത്തിന്റെ ഉത്ഘാടനം പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.
കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ ജൂലൈ 10-ന് പാത്താമുട്ടം സ്തേഫാനോസ് മാർ തിയഡോഷ്യസ് മെമ്മോറിയൽ മിഷൻ സെന്ററിൽ നടന്ന 4-ാമത് സംഗമത്തിൽ ‘ദൈവരാജ്യത്തിലേക്കുള്ള പ്രയാണത്തിൽ ഇടവകകളുടെ പങ്ക്’ എന്ന വിഷയത്തിൽ മലങ്കര സഭാ ഗുരുരത്നം ഫാ. ഡോ. ടി.ജെ. ജോഷ്വാ, ജിജി തോംസൺ ഐ.എ.എസ്. എന്നിവർ പ്രഭാഷണം നടത്തി.
കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സെന്റ് തോമസ് മിഷൻ കുവൈറ്റ് സോൺ കോർഡിനേറ്റർ ഷാജി എബ്രഹാം സ്വാഗതവും സെന്റ് തോമസ് മിഷൻ ഡയറക്ടർ ഫാ. ഡോ. എബ്രഹാം ഉമ്മൻ നന്ദിയും പ്രകാശിപ്പിച്ചു. സെന്റ് തോമസ് മിഷൻ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളേയും പുതിയ പദ്ധതികളെയും സംബന്ധിച്ച റിപ്പോർട്ട് ജോർജ്ജി പുന്നനും ഓർത്തഡോക്സ് സംഗമത്തെ സംബന്ധിച്ച റിപ്പോർട്ട് മത്തായി റ്റി. വർഗീസും അവതരിപ്പിച്ചു.
കുവൈറ്റിലെ വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളുടെ മുൻ വികാരിമാരും, പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവരും, വേനൽ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയ ഇടവകാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.