അന്വേഷണ സംഘത്തിന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് പ. കാതോലിക്ക ബാവ

മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദീകർക്ക് നേരെ ആരോപിക്കുന്ന കുറ്റത്തിൽ അന്വേഷണ സംഘത്തിന് പൂർണമായ പിന്തുണ നൽകുമെന്ന് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു..

കേസിന്റെ കാര്യങ്ങൾ അറിയിക്കുന്നതിന് പ. കാതോലിക്കയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തിയ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീ.എസ് ശ്രീജിത്തിനോടാണ് പ. പിതാവ് സഭയുടെ എല്ലാ സഹായവും അറിയിച്ചത്…കുറ്റക്കാരെ സംരക്ഷിക്കാൻ സഭ കൂട്ടു നിക്കില്ല… സഭയുടെ എല്ലാ അനുമതിയും ഈ അന്വേഷണത്തിന് ഉണ്ട് എന്നും പരി പിതാവ് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു…