തോമസ്സ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ പഴയ സെമിനാരി മാനേജര്‍

പഴയ സെമിനാരി മാനേജരായി നിയമിതനായ വെരി.റവ.തോമസ്സ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ

വെരി.റവ. തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പാ പഴയ സെമിനാരി മാനേജര്‍

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദീക പരിശീലന കേന്ദ്രമായ കോട്ടയം പഴയ സെമിനാരിയുടെ മാനേജരായി വെരി.റവ. തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പായെ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. കോട്ടയം ഭദ്രാസനത്തിലെ നവാഭിഷിക്തരായ കോറെപ്പിസ്ക്കോപ്പാമാരില്‍ ഒരാളും റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുമായ അദ്ദേഹം ജൂലൈ 15 ന് ചുമതലയേല്‍ക്കും.

പഴയ സെമിനാരിയിലെ ഇപ്പോഴത്തെ മാനേജര്‍ വെരി.റവ. സഖറിയാ റമ്പാന്‍ ചെങ്ങമനാട് ബേത്ലഹേം ആശ്രമം സുപ്പീരിയറായി തുടരും.