പരുമല ആശുപത്രിയില്‍ ആരംഭിക്കുന്ന സന്ധി മാറ്റിവയ്ക്കല്‍ വിഭാഗത്തിന്റെ (Joint Re placement) ഉദ്ഘാടനം ബഹു. നാഗാലാന്റ് ഗവര്‍ണര്‍ പി.ബി.ആചാര്യ മെയ് 27-ന് ഉച്ചതിരിഞ്ഞ് 2.30-ന് നിര്‍വഹിക്കും. ഫാ.എം.സി.പൗലോസ് സ്വാഗതം ആശംസിക്കും. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, വര്‍ക്കി ജോണ്‍, ഡോ.ലിസ്സി തോമസ് എന്നിവര്‍ ആശംസകള് നേരും..