മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും നടന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. അഖില മലങ്കര മര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി പ്രൊഫ.മേരി മാത്യു മുഖ്യസന്ദേശം നല്‍കി. ഇടവക വികാരി റവ.ഫാ.ഷൈജു കുര്യന്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ശ്രീ.റോമിക്കുട്ടി മാത്യു, സമാജം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീമതി ശോശാമ്മ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. ആങ്ങമൂഴി സെന്‍റ് ജോര്‍ജ്ജ് പളളി വികാരി റവ.ഫാ.ബിജിന്‍ തോമസ് ചെറിയാന്‍ ക്ലാസ്സ് നയിച്ചു.