പിറവം വിധി: മുഖ്യമന്ത്രിയെ സഭാനേതൃത്വം സന്ദര്‍ശിച്ചു

പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു സഭ നേതൃത്വം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദർശിച്ചപ്പോൾ

ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ ഇടതുപക്ഷത്തിനെന്ന് സൂചന

 

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മദ്യനയം ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് വിഷയമാകില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. പിറവത്തെ പള്ളിത്തര്‍ക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിഷയമായി. ചെങ്ങന്നൂരില്‍ നിര്‍ണായക വോട്ടുബാങ്കുള്ള ഓര്‍ത്തഡോക്‌സ് സഭ എല്‍ഡിഎഫിന് അനുകൂലമാണെന്ന സൂചനയാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവരുന്ന പ്രതികരണങ്ങളില്‍ നിന്ന് ലഭിക്കുന്നത്.