അഖില മലങ്കര ബാലസമാജം കേന്ദ്ര കമ്മറ്റി പരുമലയില്‍

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കേന്ദ്ര കമ്മറ്റി ഏപ്രില്‍ 29-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ അഖില മലങ്കര ബാലസമാജം പ്രസിഡന്‍റ് ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ വച്ച് നടത്തപ്പെടും. സഭയിലെ എല്ലാ ഭദ്രാസനങ്ങളിലെയും ബാലസമാജം ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ വന്ന് സംബന്ധിക്കണമെന്ന് കേന്ദ്ര വൈസ്പ്രസിഡന്‍റ് ഫാ. ബിജു പി.തോമസ് അറിയിച്ചു.