“കാരിരുമ്പാണിയാൽ” ആൽബം ഇന്ന് റിലീസ്

പ്രവാസലോകത്തെ സൗഹൃദ കൂട്ടായ്മയിൽ ഒരു ക്രിസ്തീയ ഭക്തിഗാനം കൂടെ പ്രകാശിതമാകുന്നു.
 പീഡാനുഭവ വാരത്തിന്റെ തുടക്കത്തിൽ വലിയ നോമ്പിലെ 39 ദിവസമായ മാർച്ച് 22ന്  ആൽബം പ്രകാശിതമാകും.
 തമ്പുരു ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ മ്യൂസിക് ബീറ്റ്സുമായി  ചേർന്ന് അവതരിപ്പിക്കുന്ന ഈ മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിരവധി ഡിവോഷണൽ ഹിറ്റുകളിലൂടെ പ്രവാസികൾക്ക് പരിചിതനായ ജോർജ്മാത്യു ചെറിയത്ത് ആണ്.
യേശുവിന്റെ ക്രൂശീകരണവും ഉയിർപ്പും  ആവിഷ്ക്കരിച്ച് ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ശ്രദ്ധേയമായ
 ഈ  ഗാനത്തിന്റെ സംഗീതം  നിർവഹിച്ചിരിക്കുന്നത് ജിതിൻ മാത്യു ആണ്.
കുവൈറ്റിലെ പ്രശസ്തനായ ഗായകൻ ബിനോയ് ജോണി  ആലപിക്കുന്ന ഈ ഗാനത്തിന്റെ പിന്നണിയിൽ -ഓർക്കസ്ട്രേഷൻ – പ്രദീപ് ടോം ,ക്രീയേറ്റീവ് സപ്പോർട്ട് – ഷൈജു അടൂർ ,ക്യാമറ – ഷൈജു അഴിക്കോട് ,വോക്കൽ റെക്കോർഡിങ് – നെബു അലക്സ് , ഫൈനൽ മിക്സ് – ജിന്റോ ജോൺ . പോസ്റ്റർ ഡിസൈൻ   – ജോജി മാനുവൽ  എന്നിവർ പ്രവർത്തിക്കുന്നു.
 നിതിൻ തോട്ടത്തിൽ സംവിധാനം നിർവഹിക്കുന്നു.
    ഇന്ന്  തംബുരു മ്യൂസിക്കിന്റെ ഫേസ്ബുക്ക് പേജിൽ ആൽബം ഓണ്ലൈന്  റീലീസ് ചെയ്യും. നേരത്തെ  ഇതേ ടീം ഒന്നിച്ച് തമ്പുരു ക്രിയേഷൻസിന്റെ  ആഭിമുഖ്യത്തിൽ പുറത്തിറക്കിയ  “ഓണക്കൂട്ട്” എന്ന ആൽബം സമൂഹമാധ്യമങ്ങളിൽ പ്രേക്ഷക   പ്രശംസ നേടിയിരുന്നു