‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ സി.ഡി. പ്രകാശനം ചെയ്തു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ڇപ്രാര്‍ത്ഥനാഗീതങ്ങള്‍ڈ എന്ന സി.ഡി പ്രകാശനം ചെയ്തു. കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടന്ന നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗത്തിന്‍റെയും സഭാദിനത്തിന്‍റെയും സംയുക്ത സമ്മേളനത്തില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സി.ഡിയുടെ ആദ്യ പ്രതി മലങ്കര സഭാ വൈദിക ട്രസ്റ്റി റവ.ഫാ.ഡോ.എം.ഒ.ജോണിനു നല്‍കി. സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ڇപ്രാര്‍ത്ഥനാഗീതങ്ങള്‍ڈ എന്ന പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതും ടീമിനുവേണ്ടി രചിച്ചതുമായ 6 പുതിയ ക്രിസ്തീയ ഗാനങ്ങളും 2 പഴയ ഗാനങ്ങളും ലുത്തിനിയ പ്രാര്‍ത്ഥനകളുമാണ് ഈ സി.ഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രോഗ്രാം നടത്തുന്നതിനും പുസ്തകത്തിനും CD യ്ക്കും ബന്ധപ്പെടേണ്ട നമ്പര്‍ :-
Fr.O.M.Samuel (Convenor) Mob: 94952 05394