വ്യാജപ്രചരണത്തെ തിരിച്ചറിയുക / ജോയ്സ് തോട്ടയ്ക്കാട്

ഞാന്‍ ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചാറ്റ് ചെയ്തത് എന്ന് പറഞ്ഞ് എന്‍റെ പേരുള്ള ചില സ്ക്രീന്‍ ഷോട്ടുകള്‍ മാര്‍ച്ച് 18 ന് ഞായറാഴ്ച രണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെടുകയും ആ ഗ്രൂപ്പിലുള്ള ചില അംഗങ്ങള്‍ തന്നെ എന്നെ വിളിച്ച് ചോദിച്ച് എനിക്ക് അക്കാര്യത്തില്‍ ബന്ധമില്ല എന്ന് മനസ്സിലാക്കി അക്കാര്യം ആ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐ.റ്റി. രംഗത്ത് ജോലി ചെയ്യുന്ന ചിലര്‍ അത് പൂര്‍ണ്ണമായും വ്യാജ നിര്‍മ്മിതമാണെന്ന് ആ ഗ്രൂപ്പുകളില്‍ തെളിയിച്ചിട്ടുമുണ്ട്. അടുത്ത വ്യാജന്‍ നിര്‍മ്മിക്കുന്ന സമയത്ത് ഫോട്ടോഷോപ്പ് അറിയാവുന്ന ബുദ്ധിയുള്ള ആരെയെങ്കിലും അക്കാര്യം ചെയ്യാന്‍ ഏല്പിക്കുക.

ഞായറാഴ്ച ഉണ്ടായി രാത്രി തന്നെ അവസാനിച്ച ഈ വ്യാജന്‍ മറ്റ് ചില ഗ്രൂപ്പുകളില്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നതായി സ്നേഹിതര്‍ വിളിച്ച് അറിയിക്കുന്നുണ്ട്. ഞാനുള്ള ഗ്രൂപ്പുകളിലൊന്നും ഇതുവരെ ഇത് പോസ്റ്റ് ചെയ്ത് കണ്ടുമില്ല. നിയമപരമായ നടപടികളിലേയ്ക്ക് നീങ്ങുമ്പോള്‍ കാര്യമറിയാതെ ഇത് ഷെയര്‍ ചെയ്ത എന്‍റെ സ്നേഹിതര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഈ പോസ്റ്റ് ഇടുന്നത്. ചിലര്‍ ബോധപൂര്‍വ്വം എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ഈ ശ്രമത്തില്‍ പങ്കാളിയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

Joice Thottackad
Managing Editor
http://www.malankaraorthodox.tv/