കാതോലിക്കാദിന ഗീതം / എം. കെ. കോര മുട്ടത്തുകര

മലങ്കരസഭയുടെ അധിപതി കാതോലിക്കാ
കിഴക്കീ മലങ്കരയില്‍ നീണാള്‍ വാഴട്ടെ
ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്,
വിശ്വാസം പരിപാലിച്ചാ കൂനന്‍കുരിശേ സത്യം
അപ്പോസ്തല പ്രവാചകമടിസ്ഥാനത്തില്‍
കാനോനിക പാട്രിയാര്‍ക്കബ്ദേദു മശിഹാ
ദൈവനിയോഗാലുയിരാക്കിയീസഭയെ
തോമ്മാസിംഹാസന സുസ്ഥിതിനിയോഗാല-
വരോധിച്ചാദീവന്നാസ്യോസോര്‍മ്മയിലെത്തി
പരിമളവാസന പരുമലയീന്നും
ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, ഓക്സിയോസ്,
അനവരതം വാഴട്ടെ സുതരാം സുഭഗാം
ഓര്‍ത്തഡോക്സ് ധ്വജശീതള ഛായയിലിങ്ങ-
ണയുന്നാത്മസുതര്‍ നേരുന്നീമംഗള ഗാന-
മുണര്‍വൊടു കീര്‍ത്തിച്ചൊന്നായി ആലപിക്കു-
ന്നിസ്രയേലന്നാര്‍പ്പിട്ടാരവമതുപോലെ…
മലങ്കരസഭയുടെ അധിപതി കാതോലിക്ക
കിഴക്കീമലങ്കരയില്‍ നീണാള്‍ വാഴട്ടെ.