സത്യവാന്‍ കൊട്ടാരക്കര നിര്യാതനായി

സ്കൂളുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിക്കുകയും സ്കൂള്‍ രാഷ്ട്രീയത്തിനെതിരെ പോരാടുകയും ചെയ്ത സത്യവാന്‍ കൊട്ടാരക്കര നിര്യാതനായി. ഫോട്ടോഗ്രാഫറും ചിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനും സ്കൂള്‍ അദ്ധ്യാപകനുമായിരുന്നു.

സ്കൂളിലെ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. വിദ്യാഭ്യാസ സുരക്ഷാ സമിതി എന്ന പ്രസ്ഥാനത്തിന്‍റെ കണ്‍വീനര്‍ ആയിരുന്നു. സഭയിലെ അഴിമതിക്കും ദുഷിപ്പുകള്‍ക്കുമെതിരെ രൂക്ഷ പ്രതികരണങ്ങള്‍ നടത്തി. മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

SATYAVAN KOTTARAKKARA: LEGAL ACTIVISM TO FREE CAMPUSES FROM POLITICS