കുവൈറ്റ് : ‘തീർത്ഥാടന വീഥിയിൽ’എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാ ഇടവകയുടെ യുവജനപ്രസ്ഥാനം ഏകദിന സമ്മേളനം സംഘടിപ്പിച്ചു. മലങ്കര സഭയിലെ വേദശാസ്ത്ര പണ്ഡിതനും, ദിവ്യബോധനം ചെങ്ങന്നൂർ ഭദ്രാസന ഡയറക്ടറുമായ ഫാ. ഷിബു വർഗ്ഗീസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
മഹാഇടവക വികാരിയും, യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. ജേക്കബ് തോമസിന്റെ അദ്ധ്യക്ഷതയിൽ ഫെബ്രുവരി 26-നു അബ്ബാസിയ സെന്റ്. ജോർജ്ജ് ചാപ്പലിൽ നടന്ന സമ്മേളനത്തിൽ യുവജനപ്രസ്ഥാനം സെക്രട്ടറി അബി അലക്സാണ്ടർ സ്വാഗതവും, കൺവീനർ ജിൻഷി അജിഷ് നന്ദിയും അറിയിച്ചു. സഹവികാരിയും വൈസ് പ്രസിഡണ്ടുമായ ഫാ. ജിജു ജോർജ്ജ്, ഇടവക ട്രഷറാർ അജിഷ് എം. തോമസ് എന്നിവർ ആശംസകൾ നേർന്നു. സെന്റ് ബേസിൽ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. സഞ്ജു ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
യുവജനപ്രസ്ഥാനം സംഘടിപ്പിച്ച പ്രസംഗ മത്സരം, ചിത്രരചനാ മത്സരം എന്നിവയിൽ സമ്മാനാർഹരായവർക്കുള്ള ട്രോഫികളും, സർട്ടിഫിക്കേറ്റുകളും യോഗത്തിൽ വിതരണം ചെയ്തു.
യുവജന പ്രസ്ഥാനം ലേ-വൈസ് പ്രസിഡണ്ട് അബു തോമസ്, ട്രഷറാർ സുമോദ് മാത്യൂ, അനു വർഗ്ഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുവൈറ്റിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിൽ നിന്നുള്ള യുവജനപ്രസ്ഥാന അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.