“കുഷ്ഠം പൂണ്ടോർ സൗഖ്യം നേടി……….”

"കുഷ്ഠം പൂണ്ടോർ സഖ്യം നേടി…."മലങ്കര ഓർത്തഡോക്സ് സഭ വലിയനോമ്പിലെ മൂന്നാം ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ പാടുന്നതും, വളരെ മനോഹരമായ പദവിന്യാസങ്ങളാൽ അലങ്കരിക്കപ്പെട്ടതും, തികച്ചും അർത്ഥവത്തായതും, യേശുതമ്പുരാന്റെ അത്ഭുതപ്രവർത്തനങ്ങളെ എടുത്തു പറയുകയും, അങ്ങനെ എല്ലാ അർത്ഥത്തിലും ഇത് ആലപിക്കുന്ന മനസ്സുകളിൽ ആഴ്ന്നിറങ്ങുന്നതുമായ ഒരു നല്ല ഗീതം.വളരെക്കാലം മുമ്പേ തന്നെ എന്നെ വളരെ ആകർഷിച്ചിരുന്ന ഈ ഒരു ഗാനമായിരുന്നു ഇത്. ഇന്ന് (25.02.2018) വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ എന്റെ മനസ്സിൽ, ഒരു ദൃശ്യമായി ഇതിനെ ഒന്ന് രൂപാന്തരപ്പെടുത്തണമെന്ന ഒരു ആശയം വന്നെത്തുകയും അതിന്റെ ഭാഗമായി ഇന്ന് എന്റെ മാതൃദേവാലയമായ കുട്ടംമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ ക്വയറിലെ എന്റെ സഹോദരങ്ങളേയും കൂട്ടി ഇതിന്റെ Audio റിക്കോർഡ് ചെയ്തെടുക്കുകയും, അവരെല്ലാം തന്നെ അവരെ ഏൽപ്പിച്ച ജോലികൾ ഭംഗിയാക്കുകയും ചെയ്തു.ഇത് ഇനിയും പ്രേക്ഷകരായ എന്റെ സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു. നിങ്ങളുടെ ഇഷ്ടവും, സപ്പോർട്ടും എന്നും കൂടെയുണ്ടാകും എന്ന് വിശ്വസിക്കുന്നു. സ്നേഹപൂർവ്വം, Binu ChackoMannar

Posted by Binu Chacko -My News on Sonntag, 25. Februar 2018