ആനീദേ ഞായറാഴ്ച

2018 ഫെബ്രുവരി 4 – പ. സഭ സകല വാങ്ങിപ്പോയവരെയും സ്മരിക്കുന്ന ഞായറാഴ്ച. വാങ്ങിപ്പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുള്ള വാദം തെളിയിക്കുന്നതിന് ഏറ്റവും ഉചിതമായ വേദഭാഗമാണ് 2 മക്കാബിയര്‍ 12 : 33 – 45. നേരത്തെയുണ്ടായിരുന്ന ഈ വേദഭാഗം മലങ്കര സഭയുടെ പുതിയ ത്രിഭാഷാ വേദവായനക്കുറിപ്പില്‍ വിട്ടുപോയി. അടുത്ത പതിപ്പില്‍ ചേര്‍ക്കുമെന്നറിയുന്നു.

ആനീദേ ഞായറാഴ്ച പഴയ നിയമവായനയില്‍ ഇത് ഉള്‍പ്പെടുത്തുന്നത് ഏറ്റവും ഉചിതമാണ്. പഴയ വേദവായനക്കുറിപ്പില്‍ നിന്നോ വന്ദ്യ ദിവ്യശ്രീ കണിയാമ്പറമ്പില്‍ കുര്യന്‍ ആര്‍ച്ച്കോറെപ്പിസ്കോപ്പാ പരിഭാഷപ്പെടുത്തിയ വിശുദ്ധഗ്രന്ഥത്തില്‍ നിന്നോ അതിന്‍റെ ഭാഗമായ ഇതര കാനോനിക കൃതികളില്‍ നിന്നോ ഇതു വായിക്കാവുന്നതാണ്.

വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
9446412907