എക്സിബിഷന്‍

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 26-ാം തീയതി വെളളിയാഴ്ച രാവിലെ 10 മണി മുതല്‍ എക്സിബിഷന്‍ നടത്തപ്പെടുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന വസ്തുക്കള്‍, സ്റ്റാമ്പുകള്‍, നാണയങ്ങള്‍, പുരാതന വസ്തുക്കള്‍ മുതലായവ കൈവശമുളളവര്‍ക്ക് അത് പ്രദര്‍ശിപ്പിക്കുന്നതിനുളള അവസരം ഉണ്ടായിരിക്കും.