സഭ ഐക്യ പ്രാർത്ഥനാവാരം നടത്തി

കുട്ടംമ്പേരൂർ : പരിശുദ്ധാത്മാവിന്റെ കൃപ നമ്മളിലേക്ക് ഒഴുകിയെത്തി ദൈവിക മർമ്മങ്ങളെ പ്രാപിക്കുവാനും അത് മറ്റുള്ളവര്‍ക്ക് പകർന്നു നൽകി അവരോട് ചേർന്ന് നിൽക്കുവാനും, മറ്റ് സഹോദരങ്ങളെ നമ്മിലേക്ക് ചേർത്തണച്ച്, അവരുടെ വേദനകളെ ഒപ്പിയെടുത്ത്, അവരുടെ ഉള്ളിലെ കനലുകളെ തണുപ്പിക്കുന്ന ജീവനദിയായി നാം സ്വയം രൂപാന്തരപ്പെടണം എന്ന് കെ സി സി പരിസ്ഥിതി കമ്മിഷൻ ചെയർമാൻ കമാന്റർ റ്റി. ഓ. ഏലിയാസ് പ്രസ്ഥാവിച്ചു. കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ  നടന്ന കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ പരുമല സോണിന്റെ  സഭാ ഐക്യ പ്രാർത്ഥന വാരത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. Parumala Zone Pastoral and Evangelical Commission Co- ordinator – ഫാ.ജോർജ്ജ് പനയ്ക്കാമറ്റം  ഉത്ഘാടനം നിർവഹിച്ചു .സോൺ പ്രസിഡണ്ട് ഫാ ഏബ്രഹാം കോശി കുന്നുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.   തോമസ് മണലേൽ ,മാത്യു വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.