അടൂർ: ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയാസർ ന്റെയുംനാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയ പള്ളിയുടെ 167 മത് വലിയ പെരുന്നാളിന് 21ന് വി. കുർബാനക്ക് ശേഷം വികാരി ഫാ. ജോസഫ് സാമുവേൽ തറയിൽ ആചാരപരമായ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് അദ്ധ്യാത്മിക സംഘടനകളുടെ വാർഷികം,വൈകിട്ട് 4 ന് ഇടവകയുടെ അതിരുകളിലെ കുരിശടികളിൽ കൊടിയേറ്റിനുശേഷം അതാതു ഭവനങ്ങളിൽപള്ളിയിൽ നിന്നും വിതരണം ചെയ്ത കൊടി ഉയർത്തി . 23 ന് രാവിലെ 10 മുതൽ മൂന്നുനോമ്പ് ധ്യാനം25 ന് വൈകിട്ട് 6ന് സന്ധ്യ നമസ്കാരം , വചനശുശ്രുഷ 26 ന് ഉച്ചക്ക് 2:30 മുതൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അഖില മലങ്കര ക്വിസ് മത്സരം, സന്ധ്യ നമസ്കാരം , വചനശുശ്രുഷ , 27ന് വൈകിട്ട് 6ന് സന്ധ്യ നമസ്കാരം ,വചനശുശ്രുഷ 28 ന് വൈകിട്ട് 6ന് സന്ധ്യനമസ്‌ക്കാരം തുടർന്ന് ഭക്തി നിർഭരമായ റാസ, 29 ന് രാവിലെ 7:30ന് പ്രഭാതനമസ്കാരം തുടർന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. തോമസ് മാർ അത്തനാസിയോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിൻമേൽ കുർബാന, ശ്ലൈഹികവാഴ്‌വ്, നേർച്ചവിളമ്പും ആചാരപരമായ കൊടിയിറക്ക്.
ജനുവരി28,29 ( ഞായർ ,തിങ്കൾ ) തീയതികളില്‍ പെരുന്നാൾ ശുശ്രൂഷകള്‍ സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനൽ ആയ ഗ്രീഗോറിയന്‍ ടി.വി.യിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നു. ഗ്രീഗോറിയന്‍ ടി.വി.യുടെ വെബ്‌സൈറ്റ് www.gregoriantv.com ഗ്രീഗോറിയന്‍ ആപ്പ് www.gregorianapp.com ഗ്രീഗോറിയന്‍ ടി.വി. ഫേസ്ബുക്ക് പേജ് www.facebook.com/OrthodoxChurc hTV, www.facebook.com/marthashmooni valiyapalli.peringanad ഇവയിലൂടെ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.