സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ നിനവെ നോമ്പ് നാളെ മുതല്‍

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന വിശുദ്ധ നിനവെ നോമ്പ് (വിശുദ്ധ മൂന്ന്‍ നോമ്പ്) 2018 ജനുവരി 21 ഞായര്‍ മുതല്‍ 24 ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലിന്റെ വാര്‍ഷികധ്യാന ദിനങ്ങളായി വേര്‍തിരിച്ച് ആചരിക്കുന്നു. മലങ്കര സഭയിലെ പ്രഗത്ഭ പ്രസംഗികനായ റവ. ഫാദര്‍ ചെറിയാന്‍ റ്റി. സാമുവേല്‍ ആണ്‌ ഈ വര്‍ഷത്തെ വചന ശുശ്രൂഷയ്ക്ക് നേത്യത്വം നല്‍കുന്നത്. 21 ന്‌  വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യനമസ്കാരം, കത്തീഡ്രല്‍ ക്വയറിന്റെ ഗാനശുശ്രൂഷ, ധ്യാന പ്രസംഗം. 22, 23 തീയതികളില്‍ ന്‌ രാവിലെ 6:15 മുതല്‍ പ്രഭാത നമസ്കാരം, ഉച്ചയ്ക്ക് 1:00 ന്‌ ഉച്ച നമസ്കാരം, വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യനമസ്കാരം, ഗാനശുശ്രൂഷ, ധ്യാന പ്രസംഗം എന്നിവയും 24 ന്‌ രാവിലെ 6:15 മുതല്‍ പ്രഭാത നമസ്കാരം, ഉച്ചയ്ക്ക് 1:00 ന്‌ ഉച്ച നമസ്കാരം, വൈകിട്ട് 6:15 മുതല്‍ സന്ധ്യനമസ്കാരവും തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബ്ബാനയും നടന്നുമെന്നും ഏവരും ക്യത്യ സമയത്ത് വന്ന്‍ ചേര്‍ന്ന്‍ അനുഗ്രഹം പ്രാപിക്കണമെന്നും ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ അറിയിച്ചു.
ചിത്രം അടിക്കുറിപ്പ്:- ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധ നിനവെ നോമ്പിന്‌ നേത്യത്വം നല്‍കുവാന്‍ എത്തിയ റവ. ഫാദര്‍ ചെറിയാന്‍ റ്റി. സാമുവേലിനെ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു.