വളർന്നു വരുന്ന പുതിയ തലമുറ പാരമ്പര്യങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായി വളർന്നു വളരണം

വളർന്നു വരുന്ന പുതിയ തലമുറ പാരമ്പര്യങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായി വളർന്നു വളരണമെന്നു മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ആഹ്വാനം ചെയ്തു.  ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോസ് ഇടവക സൺ‌ഡേ സ്ക്കൂൾ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉള്ള ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.    കഴിഞ്ഞ ൪൦ വർഷത്തിനുള്ളിൽ  മലങ്കര സഭയ്ക്ക് തന്നെ അഭിമാനകരമായി ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോസ് ഇടവക സൺ‌ഡേ സ്ക്കൂൾ വളർന്നിരിക്കുന്നു എന്നത്തിൽ  അദ്ദേഹം ആശംസകൾ അറിയിച്ചു.. തുടർന്ന് നടന്ന സമ്മേളനത്തിൽ  നാൽപ്പതാം വാർഷികാഘോഷങ്ങൾ  നാഗ്പുർ സെമിനാരി പ്രിൻസിപ്പലും സൺഡേ സ്‌കൂൾ ബാഹ്യ കേരള വിഭാഗം ഡയറക്ടറുമായ  ഫാദർ ഡോക്ടർ  ബിജേഷ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി  ഫാ. ജോൺ കെ. ജേക്കബ്  അദ്ധ്യക്ഷത വഹിച്ചു.  ഇടവക ഭാരവാഹികളായ സെക്രട്ടറി തോമസ് പി. മാത്യു, ജോയിന്റ് ട്രസ്റ്റീ.ജോർജ്  ബാബു, സൺ‌ഡേ സ്ക്കൂൾ ഇൻസ്‌പെക്ടർ  രാജു പോൾ , ഹെഡ് മാസ്റ്റർ ജേക്കബ് പി. വർഗീസ് , സ്റ്റാഫ് സെക്രട്ടറി പൗലോസ് മാത്യു മുൻ സൺ‌ഡേ സ്ക്കൂൾ ഭാരവാഹികളായ ജോൺഫിലിപ്,അലക്സ് വർഗീസ്, സാമുവേൽ  മത്തായി  എന്നിവർ പ്രസംഗിച്ചു.
Photo
ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോസ് ഇടവക സൺ‌ഡേ സ്ക്കൂൾ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഉള്ള ലോഗോ പ്രകാശനം മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു .