കറ്റാനം വലിയപളളി: മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2018  ജനുവരി 26, 27, 28, 29 തീയതികളില്‍ നടക്കും.

ജനുവരി 14 നു ഇടവക വികാരി റവ. ഫാ. കെ പി വർഗ്ഗീസ് പെരുന്നാളിന് കൊടിയേറും. പെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 14  മുതൽ 19 വരെ ദിവസവും വൈകിട്ട് ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  വസന്ത പ്രാർത്ഥനയും സന്ധ്യാ നമസ്ക്കാരവും നടക്കും. ജനുവരി 20 മുതൽ 24 വരെ സഭയിലെ പ്രഗത്ഭരായ പ്രാസംഗികരുടെ നേതൃത്യത്തിൽ സുവിശേഷ പ്രസംഗങ്ങൾ. ജനുവരി 21 ഞായർ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം “അതിജീവനം” എന്ന വിഷയത്തെ ആസ്‌പദമാക്കി ഡോ. ഗ്രേസ് ലാൽ പഠന ക്ലാസ് നടത്തും.

പെരുന്നാൾ പ്രധാന  ദിവസങ്ങളായ ജനുവരി 26, 27, 28,29  തീയതികളിൽ വി. മൂന്നിന്മേൽ കുർബ്ബാന, വി. അഞ്ചിന്മേൽ കുർബ്ബാന, സുറിയാനി കുർബ്ബാന  ഭക്തി നിർഭരമായ റാസ, ചെമ്പെടുപ്പ്, നേർച്ച വിളമ്പ് , സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, താക്കോൽദാനം, വച്ചൂട്ട്, വാദ്യമേള പ്രകടനം എന്നിവ നടക്കും.

26 ന് രാവിലെ 8നു നടക്കുന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ. ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരം, 7 റാസ കറ്റാനം കൊച്ചു പള്ളിയിൽ നിന്നും ആരംഭിക്കും. 27 ന് രാവിലെ 8നു നടക്കുന്ന അഞ്ചിന്‍മേല്‍ കുര്‍ബ്ബാനക്ക്  അഭി. സഖറിയ മാർ അന്തോണിയോസ്  മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും.10.30 നു നേർച്ച വിളമ്പ്‌ തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥന. വൈകിട്ട് 5.30നു സന്ധ്യാ നമസ്ക്കാരം, 6നു  ചെമ്പെടുപ്പ് , 7നു  റാസ പള്ളിയിൽ നിന്നും ആരംഭിച്ചു കണ്ണനാകുഴി നമ്പുകുളങ്ങര കോയിക്കൽ ജംഗ്‌ഷൻ വഴി തിരികെ പള്ളിയിൽ എത്തിച്ചേരും. 28 ന് രാവിലെ 8നു നടക്കുന്ന വി.അഞ്ചിന്‍മേല്‍ കുര്‍ബ്ബാനക്ക്  അഭിവന്ദ്യ. കുരിയാക്കോസ് മാർ ക്ലിമ്മീസ്  മെത്രാപ്പോലീത്താ,  അഭിവന്ദ്യ. ഡോ. യാക്കൂബ് മാർ ഐറേനിയോസ്‌ മെത്രാപ്പോലീത്താ, അഭിവന്ദ്യ. അലക്സിയോസ് മാർ യൗസേബിയോസ്  മെത്രാപ്പോലീത്താ എന്നിവര്‍ നേത്യത്വം നല്‍കും. തുടര്‍ന്ന് ശ്ലൈഹിക വാഴ്‌വ്, ഇടവക നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം, വെച്ചൂട്ട് എന്നിവ നടക്കും. വൈകിട്ട് 4 മണി മുതൽ വാദ്യമേള പ്രകടനം, വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരം, 7നു  റാസ പള്ളിയിൽ നിന്നും ആരംഭിച്ചു ഭരണിക്കാവ് കുറത്തികാട് ഭാഗം വഴി  തിരികെ പള്ളിയിൽ എത്തിച്ചേരും.

പെരുന്നാൾ അവസാന ദിവസമായ 29 ന് രാവിലെ 8നു വി. സുറിയാനി കുര്‍ബ്ബാന തുടർന്ന്  കൊടിയിറക്ക്, ആശിര്‍വാദം എന്നിവ നടക്കും. വൈകിട്ട് 5 മുതൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം അവതരിപ്പിക്കുന്ന പരിചമുട്ടുകളിയും ചേപ്പാട് സെന്റ് ജോർജ്ജ്  യുവജനപ്രസ്ഥാനം നടത്തുന്ന മാർഗ്ഗം കളി,  6 നു സന്ധ്യാ നമസ്ക്കാരം. 7 മണി മുതൽ തിരുവനന്തപുരം അമല തിയേറ്റേഴ്‌സിന്റെ ബൈബിൾ നാടകം “ജെറെമിയ”.

കറ്റാനം വലിയപള്ളി പെരുന്നാൾ കൊടിയേറ്റ്, 20 മുതൽ 25 വരെ നടക്കുന്ന പെരുന്നാൾ കൺവൻഷൻ, പ്രധാന ദിവസങ്ങളായ ജനുവരി 26 , 27 , 28 , 29 നടക്കുന്ന വിശുദ്ധ കുബ്ബാനയും വി. റാസയും  യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇന്റർനെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. തത്സമയം കാണാൻ സന്ദർശിക്കുക www.facebook.com/kattanamvaliyapallywww.ocymkattanam.org