ഒമ്പതാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 12 -ന്

കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം, കുവൈറ്റ് ഹേർട് ഫൌണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ സെൻറ്‌ ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം 2018 ജനുവരി 12 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്കു 1 മണി വരെ Integrated Indian School അബ്ബാസിയായിൽ വെച്ച് ഒൻമ്പതാമത് മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു. ജനറൽ മെഡിസിൻ, ഓൺകോളജി,ഗൈനക്കോളജി,ഡെർമറ്റോളജി , ഓർത്തോപീഡിക്‌ , ഇ എൻ ടി , നെഫ്രോളജി,ന്യൂറോളജി,പീഡിയാട്രിക്, കാർഡിയോളജി, ഗ്യാസ്‌ട്രോളജി, യൂറോളജി,ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർന്മാരുടെ സേവനം ലഭ്യമാണ്. കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം, ബ്ലഡ് ഷുഗർ, ബിപി , കൊളസ്‌ട്രോൾ, ഇസിജി , അൾട്രാ സൗണ്ട് സ്കാനിംഗ് എന്നീ പരിശോധനകളും ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, സിവിൽ ഐഡി നമ്പർ, മൊബൈൽ നമ്പർ, വയസ്സ്, പരിശോധന ആവശ്യമുള്ള വിഭാഗത്തിൻറെ പേര് എന്നിവ 60971071 എന്ന വാട്ട്സപ്പ് നമ്പറിലേക്കോ http://bit.do/AAMMC എന്ന ലിങ്ക് മുഖേനയോ ഈ മാസം 10 -ന് മുമ്പായി അയക്കേണ്ടതാണ്.