ഓര്‍ത്തഡോക്സ് ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു

Orthodox News Letter, 22018 Jan.

സഭയുടെ മാധ്യമവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ ചുമതലയില്‍ പ്രസിദ്ധീകരിക്കുന്ന ഓര്‍ത്തഡോക്സ് “ന്യൂസ് ലെറ്റര്‍” ആദ്യപ്രതി കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിട്ടുളള പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്. സഭയുടെ വിവിധ സൈറ്റുകളില്‍ നിന്നും ഫെയ്സ് ബുക്ക് പേജില്‍ നിന്നും ന്യൂസ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാം.