സെന്റ് മേരീസ് കത്തീഡ്രലിന്‌ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ 2018 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു. ഡിസംബര്‍ 31 ന്‌ രാത്രിയില്‍ കത്തീഡ്രലില്‍ വച്ച്, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവനാസിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ എന്നിവരുടെ സഹ കാര്‍മികത്വത്തിലും നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷത്തെ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവരുടെ കൈയ്യില്‍ നിന്ന്‍ പള്ളിയുടെ രേഖകള്‍ അഭിവന്ദ്യ തിരുമേനിക്ക് കൈ മാറുകയും തുടര്‍ന്ന്‍ 2018 വര്‍ഷത്തെ ട്രസ്റ്റി ലെനി പി. മാത്യു. സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ക്ക് നല്‍കുകയും ചെയ്തു. എക്സ് ഒഫിഷോ, ആഡിറ്റര്‍, പതിനാല്‌ ഏരിയാകളില്‍നിന്ന്‍ ഉള്ള കമ്മിറ്റി അംഗങ്ങള്‍ എന്നിവരും സത്യപ്രതിഞ ചൊല്ലി സ്ഥാനമേറ്റു. ഏവര്‍ക്കും പുതുവത്സരാശംസകള്‍ അഭിവന്ദ്യ തിരുമേനി നേര്‍ന്നു.