ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകള്‍

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവനാസിയോസ് തിരുമേനിയെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം സഹവികാരി റവ. ഫാദര്‍ ഷാജി ചാക്കോ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു. മാനേജിങ് കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും  സമീപം. നാളെ (24.12.2017) വൈകിട്ട് 6:00 ന്‌ ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ ക്രിസ്തുമസ് ശുശ്രൂഷകളും നടക്കും. 29 വെള്ളിയാഴ്ച്ച വൈകിട്ട് 6.00 മണി മുതല്‍ ബഹറിന്‍ ഇന്ത്യന്‍ ക്ലബില്‍ വച്ച് ഇടവക ദിനവും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളും നടക്കും. 31 ന്‌ വൈകിട്ട് കത്തീഡ്രലില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന്‍ പുതുവത്സര ശുശ്രൂഷയും 2018 ലെ ഭരണസമതിയുടെ സ്ഥാനാരോഹണ ശുശ്രൂഷയും നടക്കുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. ജനുവരി ഒന്നിന്‌ നടക്കുന്ന കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ അഥിതിയായി അനുഗ്രഹ പ്രഭാഷണം നടത്തും.