പാറയിൽ സെന്റ് ജോർജ്ജ് പെരുന്നാളിന് (ജനുവരി 2,3) കൊടിയേറി 


കുന്നംകുളം ∙ പാറയിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ വാർഷിക പെരുന്നാൾ, പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ഓർമ പെരുന്നാൾ എന്നിവ ചൊവ്വ,ബുധൻ (ജനുവരി 2 ,3 ) ദിവസങ്ങളിൽ നടത്തും.കുന്നംകുളം ഭദ്രാസന സഹായമെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ .ഗീവർഗീസ് മാർ യൂലിയോസ്‌ പിതാവ് മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്. ചൊവാഴ്ച ഏഴിനു സന്ധ്യാനമസ്കാരം. എട്ടിനു പെരുന്നാൾ പ്രദക്ഷിണം, ഒൻപതിന് ആശിർവാദം. ബുധനാഴ്ച 7.30നു പ്രഭാത നമസ്കാരം, 8.30 ന്‌ വി. മൂന്നിന്മേൽ കുർബാന, 10 30ന് സ്നേഹവിരുന്ന്, 5.30നു സമാപന പ്രദക്ഷിണം, ആറിനു പൊതുസദ്യ എന്നിവ ഉണ്ടാകുമെന്നു വികാരി ഫാ. സി ജി പൗലോസ് , കൈക്കാരൻ വി.വി. ജോസ്, സി.വി.ബിനു എന്നിവർ അറിയിച്ചു.