ക്രിസ്തുമസ് ആഘോഷിച്ചാല്‍ മാത്രം പോര വേദനിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ തക്കവിധം ക്രിസ്തുമനസ്സുളളവരായിത്തീരണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ ബാവാ.
വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ഫാ. എം.കെ. കുര്യന്‍, ഫാ. തോമസ് പി. സഖറിയ, ഫാ. അലക്സ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവലോകം മാര്‍ ബസേലിയസ് പബ്ലിക് സ്ക്കൂള്‍ ഗായകസംഘവും, കോട്ടയം ബസേലിയസ് കോളജ് ഗായകസംഘവും ഗാനാലാപം നടത്തി.