പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ  ഓര്‍മ്മപ്പെരുന്നാള്‍ കുറിച്ചി വലിയപള്ളിയില്‍

കുറിച്ചി: പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 54-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പ. പിതാവിന്‍റെ മാതൃദേവായമായ കുറിച്ചി വലിയ പള്ളിയില്‍ ഡിസം. 24 മുതല്‍ ജനുവരി 2 വരെ നടക്കും. പെരുന്നാളിന് വിപുലമായ കമ്മറ്റികള്‍ രൂപീകരിച്ചു. ഡിസം. 24-ന് വി. കുര്‍ബ്ബാനയെ തുടര്‍ന്ന് പെരുന്നാള്‍ കൊടിയേറ്റ് ചെറിയപള്ളി വികാരി ഫാ. ഇട്ടി തോമസ് കാട്ടാംപാക്കല്‍ നിര്‍വ്വഹിക്കും. 25-ന് 3 മ.ാ.-ന് ക്രിസ്തുമസ് ശുശ്രൂഷ, 26-ന് പള്ളിയുടെ കല്ലിട്ട പെരുന്നാളിന് ഫാ. മര്‍ക്കോസ് ജോണ്‍ പാറയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. 31-ന് 11 മണിക്ക് സണ്‍ഡേസ്ക്കൂള്‍ കുട്ടികള്‍ക്കായി അഖില മലങ്കര പ്രസംഗമത്സരം.
ജനു. 1, തിങ്കളാഴ്ച 6.00-ന് ചെറിയ പള്ളിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് വലിയ പള്ളിയിലേക്ക് ഭക്തി നിര്‍ഭരമായ പ്രദക്ഷിണവും, പള്ളിമേടയില്‍ ശ്ലൈഹിക വാഴ്വും, തുടര്‍ന്ന് ശ്രാദ്ധ സദ്യയും ഉണ്ടായിരിക്കുന്നതാണ്.
ജനു. 2, ചൊവ്വാഴ്ച 7.30-ന് പ്രഭാത നമസ്ക്കാരവും, 8.30-ന് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് 12.00-ന് ശ്രാദ്ധസദ്യയും, വിവിധസ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസികളുമൊന്നിച്ച് 2.00-ന് ദേവലോകം കാതോലിക്കേറ്റ് അരമനയിലെ പരിശുദ്ധന്‍റെ കബറിങ്കലേക്ക് തീര്‍ഥയാത്രയും ഉണ്ടായിരിക്കു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കല്‍ നേതൃത്വം നല്‍കും.