മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുമസ് കാരളിനിടെ നാല് വൈദീകരെയും 34 വൈദിക വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തതിലും, വൈദീകരുടെ വാഹനം അഗ്നിക്ക് ഇരയാക്കിയതിലും പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തുന്നുവെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സമാധാനത്തിന്‍റെ സന്ദേശം നല്‍കി നടത്തുന്ന ക്രിസ്തുമസ് കാരളില്‍ പങ്കെടുത്തവര്‍ക്കെതിരെ അകാരണമായി ആക്രമണം നടത്തിയതിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊളളുന്നതിന് മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.