മസ്കറ്റ് , ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവകയുടെ 2017 ലെ ക്രിസ്തുമസ് ആഘോഷം 1 7 നു വൈകിട്ട് 7 മണിക്ക് ബോഷ് ഹാളില്‍ നടക്കും . ഫാ ഷെറിന്‍ ചാക്കോ ,ക്രിസ്തുമസ് സന്ദേശം നല്‍കും . വികാരി ഫാ .തോമസ് ചാക്കോ , ട്രസ്റ്റി പി സി ചെറിയാന്‍ , സെക്രടറി ലൈജു ജോയ് ,എന്നിവര്‍ ആശംസകള്‍ അറിയിക്കും , ഇടവകയിലെ യുവജന പ്രസ്ഥാനം ,മാര്‍ത്ത മറിയം , ആമോസ് , സണ്ടേസ്കൂള്‍ ,ഗായക സംഘം , എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും . നാടന്‍ കാരോളും ഉണ്ടായിരിക്കുമെന്ന് കണ്‍വിനര്‍ ,ഷിജു ഡാനിയേല്‍ പറഞ്ഞു .