ക്ലിഫ്ടണ്‍ സെന്‍റ് ഗ്രിഗോറിയോസ് ചര്‍ച്ച് ദേവാലയ കൂദാശ

സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ക്ലിഫ്ടണ്‍
ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍

ജോര്‍ജ് തുമ്പയില്‍

ക്ലിഫ്ടണ്‍; മലങ്കരയുടെ പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തായുടെ നാമധേയത്തില്‍ സ്ഥാപിതമായ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയം പുതുക്കിപണിതതിനുശേഷമുള്ള കൂദാശാ കര്‍മങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ ഡിസംബര്‍ 22, 23 തീയതികളില്‍ നടത്തപ്പെടുന്നു. 22 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണം, 6 മണിക്ക് സന്ധ്യാ നമസ്കാരം. തുടര്‍ന്ന് കൂദാശാ ചടങ്ങുകളുടെ ആദ്യഘട്ടം, ആശീര്‍വാദം, ഡിന്നര്‍.

23ന് രാവിലെ 6 മണിക്ക് പ്രഭാത പ്രാര്‍ഥന, തുടര്‍ന്ന് കൂദാശാ കര്‍മങ്ങളുടെ രണ്ടാം ഘട്ടം, വിശുദ്ധ കുര്‍ബാന, പൊതു സമ്മേളനം, ഭക്ഷണം. 24 ന് രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ഥന, 9.45 ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 7 മണിക്ക് സന്ധ്യാ നമസ്കാരം. 25 ന് രാവിലെ 6.30 ന് പ്രഭാത പ്രാര്‍ഥന, തുടര്‍ന്ന് ക്രിസ്മസ് സര്‍വീസ്, വിശുദ്ധ കുര്‍ബാന. ദേവാലയ കൂദാശയിലും ക്രിസ്മസ് സര്‍വീസിലും പങ്കെടുക്കുവാന്‍ എല്ലാ വരെയും സ്വാഗതം ചെയ്യുന്നതായി വികാരിയച്ചനും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഇടവക ജനങ്ങളും അറിയിച്ചു. വിവരങ്ങള്‍ക്ക്: ഫാ. ഷിനോജ് തോമസ് (215 801 5899), സെക്രട്ടറി വര്‍ഗീസ് പി മത്തായി(516 527 1423), ട്രഷറര്‍ മാത്യു ജേക്കബ് (973 495 5219)

പള്ളിയുടെ അഡ്രസ്: 1231 Van Houten Ave, Clifton,NJ 07013