പ്രവാസി കമ്മീഷൻ അംഗമായി ബന്യാമിന്‍ ചുമതല ഏറ്റു

പ്രവാസി കമ്മീഷൻ (NRI -keralites-Commission) അംഗമായി പ്രശസ്ത എഴുത്തുകാരന്‍ ബന്യാമിന്‍ ചുമതല ഏറ്റു.

പ്രവാസികളുടെയും മടങ്ങി വന്നവരുടെയും പ്രശ്നങ്ങൾ പഠിക്കുകയും നിയമോപദ്ദേശങ്ങളും സഹായവും എത്തിക്കുകയും ചെയ്യുകയാണ്‌ കമ്മീഷന്റെ ചുമതല. ഹൈക്കോടതി ജഡ്ജി (റിട്ട.) ഭവദാസൻ ആണ്‌ ചെയർ പേർസൺ.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതല ബന്യാമിനാണ്‌. കമ്മീഷന്‍റെ ആദ്യ അദാലത്ത്‌ ജനുവരി 11 വ്യാഴാഴ്ച 11 മണിക്ക്‌ തിരുവനന്തപുരത്ത്‌ NORKA ആസ്ഥാനത്ത്‌ വച്ച്‌ നടക്കും. തുടർന്ന് എല്ലാ ജില്ലാ അസ്ഥാനങ്ങളിലും അദാലത്ത്‌ സംഘടിപ്പിക്കും. പ്രവാസികളുടെ പരാതികൾ secycomsn.nri@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലും സ്വീകരിക്കും.