സേവനം ഔദാര്യമല്ല: പ. കാതോലിക്കാ ബാവാ

മാനവസേവനം ഔദാര്യമല്ലെന്നും ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിലുളള ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ മിഷന്‍ സ്റ്റഡീസ് ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് അന്‍പ് സ്നേഹ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നാംസിന്‍റെ വകയായിപണിതീര്‍ത്ത 4 ഭവനങ്ങളുടെ തക്കോല്‍ ദാനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ജോര്‍ജ് തോമസ് മുത്തൂറ്റ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഡി.മാത്യൂസ് ബൈബിള്‍ ക്ലാസ് നയിച്ചു. ഡോ. ജോഷ്വ മാര്‍ നിക്കോദീമോസ്, വെരി.റവ.സി.ജെ പുന്നൂസ് കോറെപ്പിസ്കോപ്പ, വെരി.റവ.സില്‍വാനോസ് റമ്പാന്‍, ഫാ. ഐസക്ക് തോമസ്, ഡോ. പി.എച്ച് ജോഷ്വാ, പ്രൊഫ. കെ.സി മാണി, തോമസ് പോള്‍, ഡോ. ശശിധരന്‍, ഡോ. കുരുവിള, ജോണ്‍ കുന്നത്ത്, ഡോ. രാധാകൃഷ്ണന്‍, പ്രൊഫ. പി.സി.വര്‍ഗീസ്, ജോര്‍ജ് പി. വര്‍ക്കി, ഫാ.പ്രൊഫ. പോള്‍ പത്തനാപുരം എന്നിവര്‍ പ്രസംഗിച്ചു. 115 കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് കിറ്റുകള്‍ വിതരണം ചെയ്തു.