ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലിന്‌ പുതിയ സഹ വികാരി

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പുതിയ സഹ വികാരിയായി റവ. ഫാദര്‍ ഷാജി ചാക്കോ ഡിസംബര്‍ ഒന്ന്‍ മുതല്‍ ചാര്‍ജെടുത്തു. ഇടവകയുടെ വികാരിയായിരുന്ന റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്റെ സേവന കാലാവധി പൂര്‍ത്തിയാക്കി ബോബെ കല്ല്യാണ്‍ ദേവാലയത്തിലേക്ക് പോകുകയും ഇതുവരെ സഹ വികാരി ആയിരുന്ന റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം കത്തീഡ്രലിന്റെ പുതിയ വികാരി അയി സ്ഥാന എല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവകയിലേക്ക് വികാരിമാരെ സ്വാഗതം ചെയ്തതായി സെക്രട്ടറി റെഞ്ചി മാത്യു, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു എന്നിവര്‍ അറിയിച്ചു.

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പുതിയ സഹ വികാരിയായി എത്തിയ റവ. ഫാദര്‍ ഷാജി ചാക്കോയെ റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്‌, റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റെഞ്ചി മാത്യു, ജോര്‍ജ്ജ് മാത്യു  എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു. കത്തീഡ്രല്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ആദ്യാത്മിക സംഘടന ഭാരവാഹികളും ഇടവകാംഗങ്ങളും സമീപം