ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ യാത്രയയപ്പ് നല്‍കി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വിശ്വാസികളെ കഴിഞ്ഞ മൂന്ന്‍ വര്‍ഷക്കാലം നല്ല ഇടയനായി നിലകൊണ്ട് വിശ്വാസ പാതയില്‍ നടത്തിയ ആത്മീയ പിതാവ് റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്‌ സമുചിതമായ യാത്രയയപ്പ് നല്‍കി. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വച്ച് ആണ്‌ കത്തീഡ്രലിന്റെ ചരിത്രത്തിലെ ആദ്യ സഹവികാരിയും ഇപ്പോഴത്തെ  വികാരിയും കൂടിയായ ബഹു. അച്ചന്‌ യാത്രയയപ്പ് നല്‍കിയത്.
 കത്തീഡ്രല്‍ സെക്രട്ടറി റെഞ്ചി മാത്യു സ്വാഗതം അര്‍പ്പിച്ച യോഗത്തില്‍ റവ. ജോര്‍ജ്ജ് യോഹന്നാന്‍, റവ. ഫാദര്‍ ടിനോ തോമസ്, റവ. റെജി പി. ഏബ്രഹാം, റവ. സുജിത് സുഗതന്‍, ശ്രീ. സോമന്‍ ബേബി, ശ്രീ. കെ. പി. ജോസ്, ശ്രീ. തോമസ് കാട്ടുപറമ്പില്‍, ശ്രീ. മോന്‍സി ഗീവര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും കുമാരി ശ്രേയാ എലിബത്ത് തോമസ്‌ ഗാനം ആലപിക്കുകയും ചെയ്തു. കത്തീഡ്രലിന്റെ ഉപഹാരം ജോര്‍ജ്ജ് അച്ചന്‌ നല്‍കുകയും ഡോക്മെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അച്ചന്റെ മറുപടി പ്രസംഗത്തില്‍, അച്ചനും കുടുംബത്തിനും കഴിഞ്ഞനാളുകളില്‍ നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും പ്രത്യേകിച്ച് ബഹറിന്‍ രാജ കുടുംബത്തിനും സഭാ മേലദ്ധ്യക്ഷന്മാരോടും ഉള്ള നന്ദി അറിയിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു വന്ന്‍ ചേര്‍ന്ന ഏവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു.