റോഡ് സുരക്ഷ ബോധവല്‍ക്കരണവും,അനുസ്മരണ സമ്മേളനവും

പുതുപ്പള്ളി വലിയപള്ളിയില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണവും,അനുസ്മരണ സമ്മേളനവും നടത്തപ്പെട്ടു

പുതുപ്പള്ളി:ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ അനുസ്മരണ ദിനത്തിന്‍റെ ഭാഗമായി റോഡ് സുരക്ഷ ബോധവല്‍ക്കരണവും,അനുസ്മരണ സമ്മേളനവും പുതുപ്പള്ളി വലിയപള്ളിയില്‍ നടത്തപ്പെട്ടു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട ആര്‍.ടി.ഒ എബി ജോണ്‍,റോയി തോമസ് എന്നിവര്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.ഫാ. കുര്യന്‍ തോമസ് ,ഫാ.സഖറിയ തോമസ്,ഫാ.മര്‍ക്കോസ് മര്‍ക്കോസ്,പി.എം ചാക്കോ, കുര്യന്‍ തമ്പി,ജേക്കബ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. KTM DUKE- Chain Stroke  Club ന്‍റെ ആഭിമുഖ്യത്തില്‍ പുതുപ്പള്ളി കവല ചുറ്റി റോഡ് സുരക്ഷ ബോധവല്‍ക്കരണ ബൈക്ക് റാലിയും നടത്തപ്പെട്ടു.