തടാകത്തിലെ തണൽ മരത്തിന്റെ ചില്ല പൂത്ത് തുടങ്ങിയിരിക്കുന്നു… ഡോ. സഖറിയാ മാർ തെയോഫിലോസ് മെമ്മോറിയൽ പാലിയേറ്റീവ് കെയർ സെന്റർ പിറവി എടുക്കുന്നു…ഡിസംബർ 2 നു അഭി.പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിൽ വെച്ചു ഔപചാരികമായ ഉൽഘാടനം നിർവഹിക്കപ്പെടും “ദൈവ സ്നേഹത്തിന്റെ ” മായാത്ത പുഞ്ചിരി ഇനി ഒരിക്കലും അസ്തമിക്കുകയില്ല… മലങ്കരയുടെ മാറിൽ മൂറോന്റെ സൗരഭ്യം പരത്തി തടാകത്തിലെ കുളിർകാറ്റ് ഇനി എന്നും വീശികൊണ്ടേ ഇരിക്കും ആയിരങ്ങൾക്ക് അഭയസ്ഥാനമായി..ആശരണർക്ക് ആശ്വാസമായി… രോഗികൾക്ക് സഹായമായി… അഭി.തെയോഫിലോസ് തിരുമേനിക്ക് മരണം ഇല്ല… തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിന്റെ ചുമതലയിലാണ് പുതിയ സെന്റർ ആരംഭിക്കുന്നത്…ആശ്രമത്തിന്റെ ആചാര്യ റെവ.ഫാ ജോർജ് ഡയറക്ടർ ആയി പ്രാർത്തിക്കും .. അഭി.തെയോഫിലോസ് മെത്രപൊലീത്തയുടെ ആത്മീയ മക്കളും ,സുഹൃത്തുക്കളും പദ്ധതിയിൽ പങ്കുകാരാവും… പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമാനസ്സ്കൊണ്ട് പുതിയ സെന്ററിന് എല്ലാം അനുഗ്രഹങ്ങളും നേർന്നു…ബിഷപ്പ് വാൽഷ് ആശുപത്രിയുമായി സഹകരിച്ചു അന്തേവാസികൾ ആയ രോഗികൾക്ക് ചികിത്സ സൗകര്യങ്ങൾ ഉൾപ്പടെ മികച്ച സജ്ജികരങ്ങൾ ആണ് ക്രേമികരിക്കുന്നത്…