മലങ്കര ഓർത്തോഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. സഖറിയാ മാർ നിക്കോളോവോസ് CWS (The Member Communions of Church World Service ) ഡയറക്ടർ ബോർഡിലേക്ക് ഏകകണ്ഠമായി തിഞ്ഞെടുക്കപ്പെട്ടു. സാമൂഹിക, മതപരമായ രംഗങ്ങളിൽ ശക്തമായ സാനിധ്യം അറിയിച്ചിട്ടുള്ള ഈ പ്രസ്ഥാനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുന്നു. 2018 ജനുവരി ആദ്യവാരം മെത്രാപ്പോലീത്താ ഔദ്യോഗികമായി ചുമതലയേൽക്കും.