സഭാ സമാധാനത്തിനു താൻ എതിരല്ല: പ. കാതോലിക്കാ ബാവാ

പരുമല: മലങ്കര സഭയിലെ സമാധാനത്തിനു താൻ എതിരല്ല, പക്ഷെ സമാധാനം എങ്ങനെ ആയിരിക്കണമെന്ന കാര്യത്തിലേ തനിക്ക് ആശങ്കയുള്ളു. വ്യവഹാര രഹിത മലങ്കരസഭയാണ് തന്‍റെ ലക്ഷ്യം. താത്കാലിക സമാധാനം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല. തനിക്കാരോടും വിരോധമോ പരിഭവമോ ഇല്ല. പൗരാണികമായ മാർതോമാ ശ്ലീഹായുടെ ഈ സഭ ഇവിടെ നിലനിൽക്കണം. തന്‍റെ ജീവൻ വരെ ഇതിനു വേണ്ടി നഷ്ടപ്പെട്ടാലും തനിക്കു പ്രയസമില്ല. ഭൂതകാലത്തു നിന്ന് പഠിച്ചു വർത്തമാനകാലത്തു എടുക്കുന്ന തീരുമാനങ്ങൾ ഭാവിയിൽ നിലനിൽക്കുന്നതാവണം. തൻ സമാധാനത്തിനെതിരല്ല, എന്നാൽ സമാധാനം എങ്ങനെയാവണമെന്നതിൽ ആണ് തനിക്കു ആശങ്ക. അതിബുദ്ധിയും സാമർഥ്യവുമല്ല, മറിച്ച് ദൈവം ഈ സഭയെ താങ്ങിക്കൊള്ളുമെന്ന വിശ്വാസത്തിലാണ് താനും മെത്രാപ്പോലീത്താമാരും വിശ്വസിക്കുന്നത്.

പ. പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 115-ാം ഓർമ്മപെരുന്നാളിൽ വി. കുർബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവാ ഇക്കാര്യങ്ങൾ വിശ്വാസികളെ അറിയിച്ചത്.