കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ നവംബർ മാസം 3-ാം തീയതി വെള്ളിയാഴ്ച്ച ജലീബ് ഇന്ത്യൻ സെന്റ്രൽ അങ്കണത്തിൽ വെച്ച് നടക്കും.
രാവിലെ 8.00-മുതൽ വൈകിട്ട് 7.00-വരെ നടക്കുന്ന ആദ്യഫലപ്പെരുന്നാളിനു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈ-കോട്ടയം ഭദ്രാസനങ്ങളുടെ ചുമതലക്കാരനായ ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, അത്മായ ട്രസ്റ്റി ഡോ. ജോർജ്ജ് പോൾ എന്നിവർ മുഖ്യാതിഥികളായിരിക്കും.
കേരളത്തിൽ നിന്നുള്ള പ്രശസ്ത പിന്നണിഗായകരായ വിധു പ്രതാപ്, അമൃതാ സുരേഷ്, സീ-ടിവിയുടെ സരിഗമയിലെ ഫൈനലിസ്റ്റായ വൈഷ്ണവ് ഗിരിഷ് എന്നിവർ നയിക്കുന്ന ഗാനമേള എന്നിവ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ പ്രത്യേകതകളാണ്.
ആദ്യഫലപ്പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.