അന്തര്‍ദേശീയ മര്‍ത്ത്മറിയം വനിതാസമാജം വാര്‍ഷിക സമ്മേളനം പന്തളത്ത്

കോട്ടയം: അന്തര്‍ ദേശീയ മര്‍ത്ത്മറിയം വനിതാസമാജം വാര്‍ഷിക സമ്മേളനം ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ പന്തളം എമിനന്‍സ് പബ്ലിക് സ്കൂളില്‍ വച്ച് നടക്കും. പ്രസ്ഥാനം പ്രസിഡന്‍റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം തോമസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്യുന്നതും, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഗിരിജാ കഅട മുഖ്യസന്ദേശം നല്‍കുന്നതുമാണ്.കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, റവ. ഡോ. എം. ഒ. ജോണ്‍, ഡോ. ജോര്‍ജ്ജ് പോള്‍, അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. ڇവിശുദ്ധന്മാരുടെ വിശ്വാസത്തിലേക്കും സഹനത്തിലേക്കുമുള്ള ദൈവവിളിڈ എന്ന വിഷയത്തെ അധികരിച്ച് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. അലക്സാണ്ടര്‍ ജേക്കബ് കജട, ഡോ. മിനി പ്രസാദ്, റവ. ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, റവ. ഫാ. ഡോ. നൈനാന്‍ കെ. ജോര്‍ജ്ജ്, റവ. ഫാ. ജോയിസ് എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, പ്രശസ്ത സാഹിത്യകാരന്‍ ബന്യാമിന്‍, വീണാ ജോര്‍ജ്ജ് എം. എല്‍. എ. എന്നിവര്‍ പ്രസംഗിക്കുന്നതുമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1000ത്തോളം പ്രതിനിധികള്‍ സംബന്ധിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി പ്രസ്ഥാനം കേന്ദ്ര ഉപാധ്യക്ഷന്‍ ഫാ. മാത്യു വര്‍ഗ്ഗീസ് പുളിമൂട്ടില്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. മേരി മാത്യു എന്നിവര്‍ അറിയിച്ചു. സമ്മേളനത്തിന്‍റെ ക്രമീകരണങ്ങള്‍ക്കായി ഫാ. തോമസ് കൊക്കാപ്പറമ്പില്‍, ഫാ. മത്തായി കുന്നില്‍, സോഫിയാ രാജന്‍, പ്രൊഫ. ബിന്‍സി റജി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.