ബഥനി ആശ്രമം ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു

മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മീയ നവോത്ഥാനം ലക്ഷ്യം കണ്ട് തുടക്കം കുറിച്ച ഭഗവത്ദ്വാജധാരികളുടെ സംഘമായ ബഥനി ആശ്രമം ശതാബ്തിയിലേക്ക് പ്രവേശിക്കുന്നു. ശതാബ്തി ലോഗോ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസുകൊണ്ട് കോട്ടയം പഴയ സെമിനാരിയിൽ കൂടിയ സഭാ മാനേജിങ് കമ്മറ്റിയിൽ വച്ച് പ്രകാശനം ചെയ്തു. ലോഗോയുടെ ഡിജിറ്റൽ റിലീസ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നിർവഹിച്ചു.

ശതാബ്തി ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ലോഗോ മത്സരത്തിൽ തിരുവനന്തപുരം സ്വദേശി സുനിൽ കുമാർ R ഡിസൈൻ ചെയ്ത ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘടനം ഒക്ടോബർ 15ന് റാന്നി പെരുനാട് ബഥനി ആശ്രമത്തിൽ വച്ച് നടക്കും.