Desabhimani Daily, 7-9-2017
ഓര്‍ത്തഡോക്സ് യാക്കോബായ സഭകളുടെ ലയനത്തെ പിന്തുണച്ച് തോമസ് മാര്‍ അത്തനാസിയോസ്
WEDNESDAY, SEPTEMBER 06 06:01 PM KERALA
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് കാതോലിക്ക ബാവയുടെ നിര്‍ദ്ദേശപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്നും തോമസ് മാര്‍ അത്തനാസിയോസ് മീഡിയവണിനോട് വ്യക്തമാക്കി.
ഓര്‍ത്തഡോക്സ് യാക്കോബായ സഭകളുടെ ലയനത്തിന് പിന്തുണ അറിയിച്ച് യാക്കോബായ സഭാ തലവന്‍ പാത്രിയാര്‍ക്കീസ് ബാവ. ബെയ്റൂത്തില്‍ കൂടിക്കാഴ്ച നടത്തിയ ഓര്‍ത്തഡോക്സ് ബിഷപുമാരെയാണ് പാത്രിയാര്‍ക്കീസ് ബാവ പിന്തുണ അറിയിച്ചത്. ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് കാതോലിക്ക ബാവയുടെ നിര്‍ദ്ദേശപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്നും തോമസ് മാര്‍ അത്തനാസിയോസ് മീഡിയവണിനോട് വ്യക്തമാക്കി.
ഭിന്നിച്ച് നില്ക്കുന്ന യാക്കോബായ ഓര്‍ത്തഡോക്സ് സഭകള്‍ ലയിക്കണമെന്ന നിര്‍ദ്ദേശമാണ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് പാത്രിയാര്‍ക്കീസ് ബാവ നല്‍കിയതെന്ന് ഓര്‍ത്തഡോക്സ് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് വ്യക്തമാക്കി. 1972നു ശേഷം ആദ്യമായാണ് ഓര്‍ത്തഡോക്സ് സഭയുടെ ബിഷപ്പുമാര്‍ യാക്കോബായ സഭാ തലവനുമായി കൂടിക്കാഴ്ച നടത്തിയത്. ഓര്‍ത്തഡോക്സ് സഭാതലവന് ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അനുമതിയോടെയാണ് പാത്രിയാര്‍ക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തിയതെന്നും തോമസ് മാര്‍ അത്തനാസിയോസ് വ്യക്തമാക്കി. തുടര്‍ചര്‍ച്ചകള്‍ക്കായി യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറിക്ക് പാത്രിയാര്‍ക്കീസ് ബാവ നിര്‍ദ്ദേശം നല്കി. ലയന ചര്‍ച്ചകള്‍ക്കായി ഇരു സഭകളുടെയും സഭാ തലവന്മാര് സമ്മതം മൂളിയതോടെ കേരളത്തിലെ യാക്കോബായ സഭാതലവന്റെ തീരുമാനമാകും ഇനി നിര്‍ണായകമാകുക.
Media One TV News
Mangalam News, 7-9-2017
Mathrubhoomi News, 7-9-2017