മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി കോൺഫറൻസ് സമാപിച്ചു

യോർക്ക്∙ മലങ്കര ഓർത്തഡോക്സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസുകൾ സമാപിച്ചു.  വി. കുർബാനയിലും ചർച്ചാ ക്ലാസുകളിലും കലാപരിപാടികളിലും നിരവധിയാളുകൾ പങ്കെടുത്തു. യോർക്കിൽ നടന്ന  8–ാം  കോൺഫറൻസ് ആളുകളുടെ എണ്ണം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. മലങ്കര ഓർത്തഡോക്സ് സഭയിെല പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവാ  തിരുമേനിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു നടന്ന റാലിയിൽ നിരവധി വിശ്വാസികൾ അണിചേർന്നു. തുടർന്ന് നടന്ന കലാപരിപാടികളി‍ൽ ഭദ്രാസനത്തിലെ വിവിധ ഇടവകയിൽ നിന്നുള്ളവർ പങ്കാളികളായി.

സമാപന സമ്മേളനത്തിൽ  ഭദ്രാസനാധീപനും ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. എക്യുമെനിക്കൽ  പ്രസ്ഥാനത്തിന്റെ പ്രചാരകനും ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോൻ മാർ ഡിമിത്രിയോസ്  ഉദ്ഘാടനം ചെയ്തു.
ഫാ. സഖറിയ നൈനാൻ (കോട്ടയം), ഫാ. സുജിത് തോമസ് (അമേരിക്ക), ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്, ഫാ. വർഗീസ് ജോൺ, ഫാ. ഡോ. നൈനാൻ വി. ജോർജ്, ഫാ. അനൂപ് എം ഏബ്രഹാം, ഡോ. ദിലീപ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. കാതോലിക്കബാവാ തിരുമേനിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഭക്തി പ്രമേയം ഭദ്രാസന മെത്രാപ്പോലീത്തയ്ക്കു വേണ്ടി ഫാ. എബ്രഹാം ജോർജ് കോർ എപ്പിസ്കോപ്പാ അവതരിപ്പിച്ചു.

ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ടി. ജോർജ്, ഫാ. മാത്യൂസ് കുര്യാക്കോസ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം, രാജൻ ഫിലിപ്പ്, അൽമായ കൗൺസിലംഗങ്ങളായ ജോർജ് മാത്യു, സോജി ടി. മാത്യു, ജോസ് ജേക്കബ്, അലക്സ് എബ്രഹാം, ഡോ. ദീപ സാറാ ജോസഫ്, വിൽസൻ  ജോർജ്, സുനിൽ ജോർജ്, റോയിസി രാജു, മേരി വിൽസൻ, റെജി തോമസ് എന്നിവർ റാലിക്കും കോൺഫറൻസിനും  നേതൃത്വം നൽകി.