സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് ശുശ്രൂഷകള്‍

 മനാമ: പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന എട്ട് നോമ്പ് ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ “മദ്ധ്യസ്ഥതാ വാരമായി” ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആചരിക്കുന്നു. 1, 3, 8 തീയതികളില്‍ രാവിലെ പ്രഭാതനമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും 6 ന്‌ വൈകിട്ട് സന്ധ്യനമസ്ക്കാരവും തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കുന്നതാണ്‌. നോമ്പിലെ എല്ലാ ദിവസവും വൈകിട്ട് സന്ധ്യനമസ്ക്കാരവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, 2 ന്‌ രാവിലെയും, 5,7 തീയതികളില്‍ വൈകിട്ട്‌ സന്ധ്യനമസ്ക്കാരത്തിന്‌ ശേഷം ധ്യാനവും നടക്കുമെന്ന്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, എന്നിവര്‍ അറിയിച്ചു.